CPI
മുതിർന്ന സിപിഐ നേതാവ് എസ്.സുധാകര്‍ റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ് : സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കഴിയവെ ആയിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ അദ്ദേഹം സിപിഐയെ ദേശീയ തലത്തിൽ നയിച്ചു. രണ്ട് തവണ നല്‍ഗോണ്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചിട്ടുണ്ട്. 1998, 2004 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം വിജയിച്ചത്. തൊഴിലാളി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്ത നേതാവായിരുന്നു സുധാകര്‍ റെഡ്ഡി. കുര്‍നൂലിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് സുധാകര്‍ റെഡ്ഡി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എഐഎസ്എഫിൻ്റെയും എഐവൈഎഫിൻ്റെയും ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. ബിജെപിക്കെതിരെ ദേശീയ ബദൽ കെട്ടിപ്പിടിക്കാനും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം കഠിനപ്രയത്നങ്ങൾ നടത്തി.
Post a Comment
0 Comments