Kollam
എടിഎം കൗണ്ടറിനുള്ളിൽ ലൈംഗികാതിക്രമം പ്രതി പിടിയിൽ
കൊല്ലം : പെൺകുട്ടിയെ എടിഎം കൗണ്ടറിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മയ്യനാട് തട്ടാമല സ്വദേശി അനിരുദ്ധനെയാണ് (45) പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അതിക്രമത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ രാത്രിയോടെ തന്നെ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment
0 Comments