പലിശക്കെണി: യുവതി ജീവനൊടുക്കി

കൊച്ചി : പലിശക്ക് കടം വാങ്ങിയ പണം തിരികെ നൽകിയെങ്കിലും ഭീഷണി തുടർന്നതോടെ യുവതി ജീവനൊടുക്കി. വടക്കൻ പറവൂരിലെ കോട്ടുവള്ളി സ്വദേശിനി ആശാ ബെന്നിയാണ് (42) പുഴയിൽ ചാടി മരിച്ചത്. പലിശക്ക് പണം നൽകിയ ആളുകളുടെ ഭീഷണിയാണ് മരണത്തിനു കാരണമെന്ന് കത്ത് എഴുതി വച്ചാണ് ആശാ ബെന്നി പുഴയിൽ ചാടി ജീവനൊടുക്കിയത്. റിട്ട. പൊലീസ് ഉദ്യോഗസ്‌ഥനിൽ നിന്നാണു യുവതി കടം വാങ്ങിയത്. മുതലും പലിശയും തിരിച്ചു നൽകിയിട്ടും ഭീഷണി ഉയർത്തിയതായി കുടുംബം പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല)

Post a Comment

0 Comments