സ്കൂളിലേക്കു പോയ അധ്യാപികയുടെ മൃതദേഹം പുഴയിൽ
തൃശൂർ : സ്കൂളിലേക്കു പോയ അധ്യാപികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശിയും മാള മാരേക്കാട് എഎംഎൽപി സ്കൂളിലെ അധ്യാപികയുമായ ലിപ്‌സിയാണ് (42) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പ്ലാന്റേഷൻ പള്ളിക്ക് സമീപത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ലിപ്സി വൈകുന്നേരമായിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഭർത്താവ് രാജീവ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ
ലിപ്‌സിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അതിരപ്പിള്ളി ഭാഗത്താണെന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയിൽ ചാടിയതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പിള്ളപ്പാറയിലെ റോഡരികിൽനിന്ന് ലിപ്‌സിയുടെ സ്‌കൂട്ടർ കണ്ടെത്തുകയും ചെയ്തു. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. എട്ട് കിലോമീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Post a Comment
0 Comments