ലഹരി മൊത്ത കച്ചവടക്കാരൻ പിടിയിൽ
കോഴിക്കോട് : ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് മൊത്തമായി എത്തിച്ചു കൊടുക്കുന്നതിൽ പ്രധാനിയായ കോഴിക്കോട് വെങ്ങളം സ്വദേശി ഖുൽഫി യാസിൻ എന്ന മുഹമ്മദ് യാസിനെയാണ് (29) എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിലെ മടിവാളയിലെത്തി പിടികൂടിയത്. മടിവാള കേന്ദ്രീകരിച്ച് എംഡിഎംഎ, മെത്താഫെറ്റമിൻ, ബ്രൗൺഷുഗർ എന്നിവ കേരളത്തിലേക്ക് മൊത്തമായി കടത്തുന്ന അന്താരാഷ്ട്ര ലഹരി സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഖുൽഫി യാസിൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. സീനിയർ സിപിഒമാരായ രൂപേഷ്, പ്രശാന്ത്, അതുൽ, മധുസൂധനൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment
0 Comments