Malappuram
വീട്ടിൽ വളർത്തിയ ആടുകൾ ചത്ത നിലയിൽ
മലപ്പുറം : വീട്ടിൽ വളർത്തിയ 3 ആടുകൾ ചത്ത നിലയിൽ. കുനിയിൽ കോലോത്തുംതൊടി അബ്‌ദുൽ അലിയുടെ വീട്ടിലെ ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കുത്തേറ്റതു പോലുള്ള പാടുകളും മുറിവുകളും ഉണ്ട്. അജ്‌ഞാത ജീവിയുടെ ആക്രമണമായിരിക്കാം കാരണമെന്ന് കരുതുന്നു. വീട്ടുമുറ്റത്ത് പല ഭാഗങ്ങളിലായാണു ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. മൃഗ സംരക്ഷണ ഉദ്യോഗസ്ഥരും വനപാലകരും സ്‌ഥലം സന്ദർശിച്ചു. ആടുകളെ ആക്രമിച്ച ജീവി എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആടുകളെ നഷ്‌ടപ്പെട്ട അബ്ദുൽ അലിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമായി.

Post a Comment
0 Comments