ഹണി ട്രാപ്പിൽ കുടുക്കി തട്ടിപ്പ്; യുവതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ


കോഴിക്കോട് : യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തെന്ന പരാതിയിൽ 2 യുവതികൾ ഉൾപ്പെടെ 3 പേരെ കുന്നമംഗലം പൊലീസ് അറസ്‌റ്റ് ചെയ്തു. 
മാവേലിക്കര ഇടയില വീട്ടിൽ ഗൗരി നന്ദ (20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അൻസിന (28), ഭർത്താവ് മുഹമ്മദ് അഫീഫ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 
കോഴിക്കോട് സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. സൗഹൃദം സ്‌ഥാപിച്ച ശേഷം യുവാവിനെ മടവൂരിലെ ഒരു വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്നാണു പരാതി. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത യുവാവിൻ്റെ ഫോൺ തട്ടിപ്പറിച്ച് ഗുഗിൾ പേ വഴി 1.35 ലക്ഷം രൂപ പ്രതികൾ കൈവശപ്പെടുത്തുകയും ചെയ്തു. 
യുവാവിന്റെ സുഹൃത്തിൽ നിന്നു 10,000 രൂപയും കൈവശപ്പെടുത്തിയെന്ന് പറയുന്നു. പ്രതികൾ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തിയതായും നാലാമത് ഒരു പ്രതി കൂടി ഉണ്ടെന്നും എഫ്ഐആറിൽ പറയുന്നു. 
യുവാവിന്റെ പരാതിയിൽ കേസടുത്ത കുന്നമംഗലം പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനു ഒടുവിൽ മാനാഞ്ചിറ ഭാഗത്തു വച്ചാണ് 3 പ്രതികളെയും പിടികൂടിയത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു‌.

Post a Comment

0 Comments