Wayanad
കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിനി കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ
പുല്‍പ്പള്ളി : കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുല്‍പ്പള്ളി ടൗണിനടുത്ത കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്‍റെ മകള്‍ കനിഷ്‌ക (16) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതലാണ് കനിഷ്‌കയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചത്.
പടിഞ്ഞാറത്തറ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കനിഷ്‌ക. പുല്‍പ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ബിജു ആന്‍റണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അമ്മ: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനുഷ്‌ക.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post a Comment
0 Comments