മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് സ്ഥലം മാറ്റിയ 5 പേരും തിരിച്ചെത്തി; പ്രതിഷേധം

കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയു പീഡനക്കേസിൽ സസ്പെൻഷനിലായ ശേഷം സ്‌ഥലം മാറ്റിയ 5 ജീവനക്കാരെയും ജില്ലാ കോടതിയിൽ കേസ് നിലനിൽ ക്കെ തിരികെ എത്തിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു.  ഹോസ്‌പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2 പി.ഇ. ഷൈമ, ഹോസ്‌പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 1 ഷൈനി ജോസ്, ഹോസ്‌പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 1 ഷലുജ, ഹോസ്‌പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 1 എൻ.കെ. ആസ്യ, നഴ്സിങ് അസിസ്റ്റന്റ് പ്രസിത മനോളി എന്നിവരാണ് ഇന്നലെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തി ജോലിയിൽ പ്രവേശിച്ചത്. 
3 പേരെ തൃശൂർക്കും രണ്ടുപേരെ കോട്ടയം ഗവ. മെഡിക്കൽ കോള ജ് ആശുപ്രതിയിലേക്കുമാണ് സ്‌ഥലംമാറ്റിയിരുന്നത്.

ഇവരിൽ ആസ്യയെ മെഡി ക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും പ്രസിത മനോളി, പി.ഇ.ഷൈമ എന്നിവരെ നെഞ്ചുരോഗാശുപത്രിയിലേക്കും ബാക്കി രണ്ടുപേരെ ഗവ.മെ ഡിക്കൽ കോളജ് ആശുപത്രിയി ലേക്കുമാണ് നിയമിച്ചിരിക്കുന്നത്. അതിനിടെ, ഐഎംസിഎച്ചിൽ ഹോസ്‌പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 1 തസ്ത‌ികയിൽ ഒഴിവി ല്ലാത്തതിനാൽ ഈ തസ്തികയി ലുണ്ടായിരുന്ന ആളെ ഐഎം സിഎച്ചിലേക്ക് അടിയന്തരമായി മാറ്റി നിയമിച്ചാണ് ഒഴിവ് സൃഷ്ടി ച്ചത്. 2023 മാർച്ച് 18 നാണ് തൈറോയ്‌ഡ്  ശസ്ത്രക്രിയയ്ക്ക് ശേഷം അനസ്തേഷ്യയുടെ മയക്കത്തിലായിരുന്ന യുവതിയെ തിയറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം അവിടെ വച്ചാണ് പ്രതി എം.എം.ശശീന്ദ്രൻ പീഡിപ്പിച്ചത്. 
 തുടർന്ന് വാർഡിലേക്ക് മാറ്റിയ പ്പോഴാണ് 5 പേരും വാർഡിലെ ത്തി ഭീഷണിപ്പെടുത്തിയതെന്ന് അതിജീവിത മൊഴി നൽകിയത്. മനുഷ്യാവകാശ കമ്മിഷന്റെ കേസും ജില്ലാ കോടതിയിലുള്ള കേസും നിലനിൽക്കെ ഒന്നരവർ ഷത്തിനു ശേഷം തിരിച്ച് കൊ ണ്ടുവന്നതിൽ അതിജീവിത ആശങ്ക പ്രകടിപ്പിച്ചു.
ഐസിയു പീഡനക്കേസിൽ
പ്രതികളായ 5 പേർക്ക് തസ്ത‌ിക സൃഷ്ട്‌ടിച്ചത് മെഡിക്കൽ കോള ജിലെ 3 ജീവനക്കാരുടെ പ്രമോ ഷൻ റദ്ദാക്കിയ ശേഷം.
ഹോസ്‌പിറ്റൽ അസിസ്റ്റന്റ് ഗ്രേഡ് 2 യിൽ നിന്ന് ഗ്രേഡ് 1 തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച 3 പേരുടെ പ്രമോഷൻ അനുവദിക്കാതെയാണ് ഗ്രേഡ് 1 തസ്ത‌ികയിലേക്ക് സ്‌ഥലംമാറി വന്ന 3 പ്രതികളെ ഉൾക്കൊള്ളി ച്ചതെന്ന് ജീവനക്കാർ ആരോപി ച്ചു. 52 പേരുടെ പ്രമോഷൻ ലി ‌റ്റിൽ നിന്നാണ് മുന്ന് പേരെ താൽക്കാലികമായി മാറ്റി നിർത്തി യത്.
>> അടുത്ത വിമർശനവുമായി അതിജീവിത
സർക്കാരിൻ്റെ നാണംകെട്ട തീരുമാനമാണിത്. കോടതിയിൽ സമർ പിച്ച കുറ്റപത്രത്തിൽ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. അതിനി ടെയാണ്, ഇരയ്ക്ക് നൽകേണ്ട നീതി പ്രതികൾക്ക് നൽകിയിരിക്കു ന്നത്. നഷ്ടപരിഹാരത്തിനും ജോലിക്കുമായി താൻ മുഖ്യമന്ത്രി ക്കും ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളജിനും കത്ത് നൽകിയി രുന്നു. സർക്കാർ തന്നെ ചവിട്ടിത്തേച്ച് മുഖത്തടിക്കുന്നതിന് തുല്യ മായ നടപടിയാണിത്.
തെറ്റ് ചെയ്യുന്നവരുടെ കൂടെയാണ് സർക്കാരെന്ന് തെളിയിക്കുന്ന താണിത്. ഇവരെ സ്‌ഥലം മാറ്റിയിട്ട് ഒന്നര വർഷം മാത്രമേ ആയിട്ടു ള്ളൂ. കേസ് തീരുമാനമാകുന്നതിന് മുൻപേയുള്ള തന്നെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണ്. ഇതിൽ പ്രതിഷേധിച്ച് താൻ ഇന്ന് പ്രിൻസിപ്പലിന കണ്ട് പ്രതിഷേധം അറിയിക്കുമെന്ന് അതിജീ വിത പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്ന് അതിജീവിത പറഞ്ഞു.
സമരസമിതിയും പ്രതിഷേധത്തിലാണ്. 

Post a Comment

0 Comments