FIFA
ഫിഫ റാങ്കിങ്: അർജൻ്റീനയെ ആട്ടിമറിച്ച് സ്പെയിൻ ഒന്നാം സ്ഥാനത്ത്
സൂറിച്ച് : അപ്രതീക്ഷിത തോൽവി തിരിച്ചടിയായി. ഫിഫ റാങ്കിങ്ങിൽ അർജൻറീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അര്‍ജന്റീനക്ക് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായപ്പോൾ സ്പെയിൻ പ്രഥമ സ്ഥാനത്തേക്ക് എത്തി.
ഫ്രാന്‍സിനും പിന്നിലായി അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് എത്തി.
രണ്ട് വര്‍ഷവും അഞ്ച് മാസവും ആദ്യ റാങ്കില്‍ തുടര്‍ന്ന ശേഷമാണ് അർജൻ്റീന ടീമിന് ഒന്നാം സ്ഥാനം ഇല്ലാതാവുന്നത്.
കോപ അമേരിക്കയും 2022ലെ ലോകകപ്പും സ്വന്തമാക്കിയതോടെയാണ് 2023ലെ ഫിഫ റാങ്കിങിൽ അർജന്റീന ഒന്നാമതെത്തിയത്. പുതിയ മാറ്റം ഫിഫ റാങ്കിംഗില്‍ ഒരു ടീം ദീര്‍ഘകാലം ഒന്നാമത് തുടര്‍ന്ന റെക്കോര്‍ഡിനും അവസാനമായി.
ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനോട് തോറ്റതോടെയാണ് ലയണൽ മെസ്സിയുടെ ടീമിനു താഴേക്കിറങ്ങേണ്ടി വന്നത്. യൂറോപ്യൻ യോഗ്യതയിൽ പോയിന്റ് നിലയിൽ മുമ്പിൽ നിൽക്കുന്ന ടീമുകളുടെ വിജയവും അർജന്റീനക്ക് തിരിച്ചടിയായി.
ഫിഫ റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകൾ:
1. സ്‌പെയിന്‍ 2. ഫ്രാന്‍സ് 3. അര്‍ജന്റീന 4. ഇംഗ്ലണ്ട് 5. പോര്‍ച്ചുഗല്‍ 6. ബ്രസീല്‍ 7. നെതര്‍ലന്‍ഡ്‌സ് 8. ബെല്‍ജിയം 9. ക്രൊയേഷ്യ 10. ഇറ്റലി
Post a Comment
0 Comments