പ്രതികൾ പിടിയിൽ
കോഴിക്കോട് : നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളായ സുൽത്താൻ ബത്തേരി സ്വദേശികളായ മരുതോലിൽ വീട്ടിൽ അഭിരാം (21), വിഷ്ണു നിവാസിൽ ജിഷ്ണു (24), പുളിക്കൽ വീട്ടിൽ അബു താഹിർ (24), തെങ്ങാനി വീട്ടിൽ മുഹമ്മദ് അർസെൽ (21), പാലത്തി വീട്ടിൽ മുഹമ്മദ് സിനാൻ (22), വടക്കേ കാഞ്ഞിരത്തിൽ അരവിന്ദ് (19), മടപ്പള്ളി വീട്ടിൽ ജുനൈസ് (21), മലപ്പുറം പന്നിപ്പാറ സ്വദേശി പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ മുഫ്തിയാസ് (34), പടിഞ്ഞാറത്തറ സ്വദേശി അരപ്പറ്റക്കുന്ന് വീട്ടിൽ ഷഹാന ഷെറിൻ (20) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എരഞ്ഞിപ്പാലം ജവഹർ നഗറിലുള്ള ഗോൾഡൻ വില്ല ലേഡീസ് ഹോസ്റ്റലിന് മുൻവശം വെച്ച് വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ റമീസിനെ പ്രതികള്‍ ബലമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിനിടെ ബഹളം കേട്ട് അടുത്ത വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സിസിടിവി ക്യാമറയുടെയും സൈബര്‍ സെല്ലിന്‍റെയും സഹായത്തോടെ തട്ടിക്കൊണ്ട് പോയ വാഹനവും ലൊക്കേഷനും മനസ്സിലാക്കുകയും
നടക്കാവ് പോലീസ് കക്കാടംപൊയിലിൽ എത്തുകയും, തട്ടിക്കൊണ്ടു പോയ വാഹനത്തിൽവെച്ച് റമീസിനെയും, റമിസിനെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും, ഇവർക്കു സഹായങ്ങൾ നല്‍കിയ മറ്റു അഞ്ചു പേരുൾപ്പെടെ ഒന്‍പത് പേരെ പിടികൂടുകയായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഷിജു, SCPO മാരായ സന്ദീപ് ശശീധരൻ, മുഹമ്മദ് റഷീദ്, CPO മാരായ വിപിൻ, സാജിക്ക് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Post a Comment
0 Comments