സുകുമാരൻ നായർക്കെതിരെ ബാനറുകൾ

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ പോസ്റ്ററുകൾ. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് ഇന്ന് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്.
പത്തനംതിട്ട തിരുവല്ല പെരിങ്ങര എന്‍എസ്എസ് കരയോഗത്തിനു സമീപവും പെരിങ്ങര ജംഗ്ഷനിലും ബാനര്‍ സ്ഥാപിച്ചിത്. പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്ര ജംഗ്ഷനിലും ബാനര്‍ വെച്ചിട്ടുണ്ട്.
സേവ് നായര്‍ ഫോറത്തിന്റെ പേരിലാണ് ബാനര്‍. പിന്നില്‍ നിന്ന് കുത്തുന്ന ആളായും ചതിയൻ ചന്തു ആയും ചിത്രീകരിച്ചിട്ടുണ്ട്. എൻഎസ്എസ് പ്രതിനിധിസഭ സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

Post a Comment

0 Comments