പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മുങ്ങി; പാസ്റ്ററായി പിടിയിൽ
തിരുവനന്തപുരം :
2001ൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തിരുവനന്തപുരം നീറമൺകര സ്വദേശി മുത്തുകുമാർ 24 വർഷത്തിന് ശേഷം പൊലീസ് പിടിയിലായി. ചെന്നൈയിൽ നിന്ന് വഞ്ചിയൂർ പൊലീസാണ് ഒരാഴ്ച നീണ്ട തീവ്ര നിരീക്ഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്.
ചെന്നൈയിലേക്ക് കടന്ന പ്രതി രണ്ട് വിവാഹം കഴിച്ചു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് ക്രിസ്ത്യൻ സ്ത്രീയെ വിവാഹം ചെയ്യുന്നതിനായി പ്രതി മതം മാറുകയും തുടർന്ന് പാസ്റ്ററായി ജീവിക്കുകയായിരുന്നു.
2004ൽ കോടതി ഇയാൾക്കെതിരെ ലോങ്ങ് പീരിയഡ് പുറപ്പെടുവിച്ചിരുന്നു. ഇത്തരം കേസുകൾ തീർക്കുന്നതിനായി വീണ്ടും അന്വേഷണം തുടങ്ങിയപ്പോൾ പ്രതി ഹൈ കോടതിയിൽ ജാമ്യത്തിനായി അപേക്ഷിച്ചു. പ്രതി ജീവനോടുണ്ടെന്ന് മനസ്സിലാക്കിയ പോലിസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും സ്വന്തമായി ഫോൺ നമ്പറോ ബാങ്ക് അക്കൗണ്ടുകളോ ഇല്ലാത്ത ഇയാളെ തിരയുക വളരെ വലിയ വെല്ലുവിളി ആയി. പ്രതിയുടെ അടുത്ത ബന്ധുക്കളെ നിരീക്ഷിച്ചതിൽ സഹോദരിക്ക് തമിഴ്നാട്ടിൽ ബന്ധമുണ്ടെന്ന് മസ്സിലായി. ചെന്നൈയിൽ നിന്ന് സിഡിഎം വഴി പണം എത്തുന്നുണ്ടെന്നും ഒരു അകന്ന ബന്ധുവായ സ്ത്രീയെ ഫോണിൽ ബന്ധപ്പെടുന്നതും വ്യക്തമായി. ആ നമ്പറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ചെന്നൈയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രതിയുടെ ഭാര്യയുടെ ഫോണിലൂടെയാണ് ബന്ധുവായ അകന്ന ബന്ധുവായ സ്ത്രീയെ ബന്ധപ്പെട്ടിരുന്നത്. ഇതോടെ, പ്രതിയെ പിടികൂടാനായി ഒരു സംഘം ചെന്നൈയിലേക്ക് പുറപ്പെടുകയും ഒരാഴ്ച്ച അന്വേഷിച്ചതിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
വഞ്ചിയൂർ പൊലീസ് ഇൻസ്പെക്ടർ ഷാനിഫ് എച്ച് എസിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അലക്സ് സിയും എസ്‌സിപിഒമാരായ ഉല്ലാസ് ആർ എസ്, വിശാഖ് എ എസ് എന്നിവരുമടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ ചെന്നൈയിലെത്തി അറസ്റ്റ് ചെയ്തത്.

Post a Comment
0 Comments