വടകര ബ്ലോക്ക് വയോജനോത്സവം
വടകര : സമഗ്ര വയോജന പരിപാലന പദ്ധതിയുടെ ഭാഗമായി വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ‘മടിത്തട്ട് ' വയോജനോത്സവം ശ്രദ്ധേയമായി. നടനും നാടക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഗിരിജ അധ്യക്ഷയായി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി.ചന്ദ്രശേഖരൻ, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.മിനിക, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സന്തോഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം.സത്യൻ, ശശികല ദിനേശൻ, കെ.പി.സൗമ്യ, ബ്ലോക്ക് മെമ്പർ നൂസൈബ മൊട്ടെമ്മൽ, ബിഡിഒ ദീപുരാജ്, സിഡിപിഒ കെ.വിരജിഷ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികൾ, നാട്ടുകൂട്ടം തലശ്ശേരിയുടെ നാടൻ പാട്ടുകൾ എന്നിവരങ്ങേറി. ജാനൂ തമാശ ഫെയിം ലിധി ലാൽ, സുധാകരൻ തത്തോത്ത് എന്നിവരുടെ ഹാസ്യ വിരുന്ന് ഉണ്ടായിരുന്നു.
Post a Comment
0 Comments