മുതിർന്ന ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു
കോഴിക്കോട് : ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്ക് വീട്ടുവളപ്പിൽ.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുതവണ മുക്കം ഗ്രാമപഞ്ചായത്തംഗം, മുക്കം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ബിഎസ്എൻഎൽ ഉപദേശകസമിതിയംഗം, കേരള ഗ്രാമീണ ബാങ്ക് ഡയറക്ടർ, കേന്ദ്ര സർക്കാർ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജനസംഘം
പ്രവർത്തകനായാണ് പൊതുപ്രവർത്തനരംഗത്ത് അദ്ദേഹം സജീവമായത്. ബിജെപിയുടെ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ആയി ശ്രദ്ധേയ പ്രവർത്തനം നടത്തി. ദേശീയ കൗൺസിൽ അംഗവും ആയിരുന്നു. ജനസംഘകാലം മുതൽ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. മലബാറിൽ സംഘടന കെട്ടിപ്പെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം.
മലയമ്മ എയുപി സ്കൂളിൽനിന്ന് വിരമിച്ചു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിൽ നിന്ന് മത്സരിച്ചിട്ടുണ്ട്.
ഭാര്യ: പത്മാവതി. മക്കള്‍: സി.ബി ബിനോജ് (അധ്യാപകന്‍, സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സി.ബി അനൂപ്. മരുമകള്‍: ഡോ. സിനി ബിനോജ്.
Post a Comment
0 Comments