Mahe
ജ്വല്ലറിയിൽ മോഷണം നടത്തിയ യുവതി അറസ്റ്റിൽ
മാഹി : ജ്വല്ലറിയിൽ നിന്നു സ്വർണ മാല മോഷ്ടിച്ചു കടന്നു കളഞ്ഞ യുവതി പൊലീസ് പിടിയിൽ. മാഹിയിലെ ജ്വല്ലറിയിൽ ആയിരുന്നു സംഭവം. ധർമടം നടുവിലത്തറ സ്വദേശി ആയിഷയാണ് പിടിയിലായത്. ആഭരണം വാങ്ങാൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞിരുന്നു. ജ്വല്ലറിയിലെ ജീവനക്കാരിയോട്
മോതിരം വേണ്ട മാല മതി എന്ന് പറഞ്ഞ ശേഷം അവരുടെ ശ്രദ്ധ മാറിയപ്പോഴാണു ആയിഷ 3 ഗ്രാം ഭാരമുള്ള സ്വർണാഭരണം കവർന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ ജ്വല്ലറി അധികൃതർ പരാതി നൽകി. അഴിയൂരിലെ കോട്ടേഴ്സിൽ വച്ചാണ് യുവതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
Post a Comment
0 Comments