യുവാവിൻ്റെ ജനനേന്ദ്രിയം തകർത്തു; മറ്റൊരു യുവാവിനും ക്രൂര പീഡനം
കോഴഞ്ചേരി : യുവാവിൻ്റെ ജനനേന്ദ്രിയം തകർത്ത് ദമ്പതികളുടെ ക്രൂരത.
യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ പൊലീസ് പിടിയില്‍. ആലപ്പുഴ സ്വദേശിയായ യുവാവിന് സമാനമായ ആക്രമണം നേരിട്ടു.
ചരല്‍കുന്ന് സ്വദേശി ജയേഷ് ഭാര്യ ലക്ഷ്മി എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട കോഴഞ്ചേരി ചരല്‍കുന്നിലാണ് സംഭവം. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിലാണ് 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചുകൊണ്ടുള്ള ക്രൂരത. ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ദമ്പതികള്‍ യുവാവിനെ മര്‍ദിച്ചത്. യുവാവിന്റെ പക്കല്‍ നിന്നും പണവും ഐഫോണും അടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തട്ടിയെടുത്തു.
യുവാവിനെ മര്‍ദിച്ചത്.
യുവാവിന്റെ പക്കല്‍ നിന്നും പണവും ഐഫോണും അടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തട്ടിയെടുക്കുന്നതിനു വേണ്ടിയാണ്.

Post a Comment
0 Comments