New Delhi/ ABVP
നാലിൽ മൂന്നിലും എബിവിപി; ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റം
ന്യൂഡൽഹി : തലസ്ഥാന നഗരിയിൽ എബിവിപിക്ക് വൻ മുന്നേറ്റം.
ഡൽഹി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വമ്പൻ ജയം. നാലിൽ 3 സീറ്റുകളിലും എബിവിപി വിജയിച്ചു. എൻ.എസ്.യു.ഐയുടെ ജോസ്ലിൻ നന്ദിത ചൗധരിയെ പരാജയപ്പെടുത്തി എബിവിപിയുടെ ആര്യൻ മാൻ സർവകലാശാല യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ സെക്രട്ടറിയായി എബിവിപിയുടെ കുനാൽ ചൗധരി, ജോയിന്റ് സെക്രട്ടറിയായി ദീപക് ഝാ എന്നിവരും വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തു മാത്രമാണ് എൻ.എസ്.യു.ഐ വിജയിച്ചത്. ഏഴു വർഷത്തിനു ശേഷം 2024ൽ നേടിയ ഡിയു പ്രസിഡന്റ് സ്ഥാനമാണ് എൻ.എസ്.യു.ഐ ഇത്തവണ കൈവിട്ടത്. തിരഞ്ഞെടുപ്പ് വിജയത്തിൽ എബിവിപിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നഡ്ഡയും എബിവിപിയെ അഭിനന്ദിച്ചു. ഇന്ത്യയെ തെളിച്ചമുള്ളതും ശക്തവുമായ ഭാവിയിലേക്ക് എബിവിപി നയിക്കുമെന്ന് നഡ്ഡ പറഞ്ഞു.

Post a Comment
0 Comments