അരിക്കാം ചാലില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം
മേപ്പയ്യൂര്‍ :
മേലടി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച നിടുമ്പൊയില്‍ അരിക്കാം ചാലില്‍ കുടിവെള്ള പദ്ധതി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, സ്ഥിരം സമിതി അധ്യക്ഷരായ എം എം രവീന്ദ്രന്‍, മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ പി രമ്യ, നിജിഷ, രാജീവന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗവും കുടിവെള്ള പദ്ധതി ചെയര്‍മാനുമായ സി പി അനീഷ്, പഞ്ചായത്തംഗം കെ കെ ലീല, വാര്‍ഡ് കണ്‍വീനര്‍ കെ ടി കെ പ്രഭാകരന്‍, ബ്ലോക്ക് സെക്രട്ടറി ബിനു ജോസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
39 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ ടി.പി.പി.അബ്ദുറഹിമാനെ ചടങ്ങില്‍ ആദരിച്ചു.
Post a Comment
0 Comments