വനം വകുപ്പിൽ പീഡന പരാതി

കൽപറ്റ : വയനാട് ജില്ലയിലെ വനം വകുപ്പിൽ വനിതാ ബീറ്റ് ഓഫിസര്‍ക്ക് നേരെ പീഡനശ്രമം ഉണ്ടായതായി പരാതി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് എതിരെയാണു ആരോപണമുയർന്നത്. പരാതിയിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം നടത്തും. ഒരാഴ്ച മുമ്പാണ് സംഭവം. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസർക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. വനം വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. 

Post a Comment

0 Comments