New Delhi / GST
പുതിയ ജിഎസ്ടി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ
ന്യൂഡൽഹി :
സാധാരണക്കാർക്ക് ആശ്വാസമായി പുതിയ ജിഎസ്ടി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ. പാല്‍ മുതല്‍ കാറുകള്‍ക്ക് വരെ വില കുറയും സർക്കാർ നടപ്പിലാക്കിയ പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നികുതി ഭാരം ഗണ്യമായി കുറയ്ക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.
കേന്ദ്രസർക്കാറിന്റെ തീരുമാനം ജനങ്ങൾക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം നൽകുമെന്നാണ് കണക്കാക്കുന്നത്.
ജിഎസ്ടി നിരക്ക് കുറച്ചതോടെ
പാലും പാൽ ഉൽപ്പന്നങ്ങളും മുതൽ
കാറുകൾക്കു വരെ വില കുറയും. പ്രമുഖ കമ്പനികളായ മിൽമ, അമുൽ തുടങ്ങിയവയെല്ലാം തങ്ങളുടെ വിവിധ പാലുൽപന്നങ്ങൾക്ക് വിലകുറച്ചു.
ഓട്ടോമൊബൈൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണു പുതിയ ജിഎസ്ടി നിരക്കുകൾ തുടക്കം കുറിക്കുന്നത്.
മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്കോഡ തുടങ്ങിയ കമ്പനികളും വൻവിലക്കുറവ് പ്രഖ്യാപിച്ചു. 5%, 12%, 18%, 28% എന്നീ സ്ലാബുകളാണ് എസ്ടിയിൽ ഉണ്ടായിരുന്നത്. ഇവ ഇന്നുമുതൽ മുതൽ 5% (മെറിറ്റ്),18%
(സ്റ്റാൻഡേർഡ്) എന്നീ സ്ലാബുകളായി മാറും. ആഡംബര ഉൽപന്ന
സേവനങ്ങൾക്കും ഉപയോഗം
നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ്
പോലുള്ള ഉൽപന്നങ്ങൾക്കുമായി
(സിൻ) 40% എന്ന പ്രത്യേക സ്ലാബ് ഏർപെടുത്തിയിട്ടുണ്ട്.
ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കുക, തർക്കങ്ങൾ ഒഴിവാക്കുക, ജനങ്ങളുടെ പർച്ചേസിങ് പവർ കൂട്ടുക, അതുവഴി ആഭ്യന്തര സമ്പദ്‌വളർച്ച ശക്തമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് ജിഎസ്ടി പരിഷ്കരിച്ചത്. രാജ്യത്തെ മധ്യ വർഗത്തിനും സാധാരണക്കാരുടെയും ജീവിതത്തിൽ നികുതി നിരക്കുകൾ വലിയ മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് 5% എന്ന കുറഞ്ഞ നിരക്കിൽ നികുതി തുടരും. ഇത് കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കുന്നുണ്ട്. കൂടാതെ 12% നികുതി നിരക്ക് നീക്കം ചെയ്തത് പല ഇടത്തരം ഉൽപ്പന്നങ്ങളെയും വിലകുറഞ്ഞതാക്കി. ചിലതിനെ നികുതിയിൽ നിന്നു തീർത്തും ഒഴിവാക്കി.
പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നികുതി ഭാരം ഗണ്യമായി കുറയ്ക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.
Post a Comment
0 Comments