ജിഎസ്ടി പരിഷ്ക്കരണം ഗാർഹിക ചെലവുകൾ ഗണ്യമായി കുറച്ചു: പ്രധാനമന്ത്രി

ജയ്പുർ : ജിഎസ്ടി പരിഷ്ക്കരണത്തിലൂടെ  അവശ്യവസ്തുക്കളുടെ വിലകുറഞ്ഞത് ഗാർഹിക ചെലവുകൾ ഗണ്യമായി കുറയാന്‍ ഇടയാക്കിയെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനിലെ ബൻസ്വരയിൽ വിവിധ  വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതിന്‍റെ ഗുണഫലങ്ങൾ ലഭിക്കുന്നതോടൊപ്പം, കുടുംബങ്ങളുടെ സമ്പാദ്യം മെച്ചപ്പെടാനും പരിഷ്കരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ജനങ്ങളോട്  അഭ്യർത്ഥിച്ചു.

Post a Comment

0 Comments