ജോലിക്കിടെ അപകടം: യുവാവ് മരിച്ചു
കുറ്റ്യാടി : ജോലിക്കിടെ ഇരുനില
കെട്ടിടത്തിൽ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. കൈവേലി സ്വദേശി ചമ്പിലോറ നീളം പറമ്പത്ത് പരേതനായ കണാരന്‍റെ മകന്‍ വിജേഷാണ് (34 മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കല്ലംങ്കോട്ടെ വ്യാപാര സ്ഥാപനത്തിന്‍റെ
പ്ലാസ്റ്ററിങ് ജോലിക്കിടെയായിരുന്നു
അപകടം ഉണ്ടായത്.
ഉയരത്തിനായി ഇട്ട
പലക തെന്നിനീങ്ങി
താഴേക്ക് വീണായിരുന്നു
അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ:ദേവി
ഭാര്യ: അശ്വതി. മക്കൾ: ആഷ് വിക് വിജേഷ്, ആർഷിവ് വിജേഷ്.
Post a Comment
0 Comments