യുവജന കമ്മിഷൻ അദാലത്ത്; 20 പരാതികൾക്ക് പരിഹാരം

കോഴിക്കോട് : സംസ്ഥാന യുവജന കമ്മിഷന്‍ നടത്തിയ ജില്ലാതല അദാലത്തില്‍ 20 പരാതികള്‍ തീര്‍പ്പാക്കി. 38 പരാതികള്‍ ലഭിച്ചതില്‍ 18 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി അഞ്ച് പരാതികളാണ് ലഭിച്ചത്. 
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍, വിദേശ തൊഴില്‍ തട്ടിപ്പ്, ഗാര്‍ഹിക പീഡനം, കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത്, എല്‍എല്‍ബി വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ്, കെട്ടിട നിര്‍മാണ അപേക്ഷയില്‍ അനുമതി വൈകല്‍, റോഡ് നവീകരണം, പി എസ് സി നിയമനം തുടങ്ങിയവുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.
യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാന്‍ ഇടപെടുമെന്ന് കമീഷന്‍ അറിയിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികളും ലഹരിക്കെതിരായ ക്യാമ്പയിനുകളും നടപ്പാക്കി വരികയാണ്. സൗജന്യ നിയമസഹായത്തിന് 18001235310 എന്ന ടോള്‍ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ടെന്നും കമീഷന്‍ അറിയിച്ചു.  അംഗങ്ങളായ പി.സി.ഷൈജു, അഡ്വ. അബേഷ് അലോഷ്യസ്, പി ഷബീര്‍, പി പി രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ കെ ജയകുമാര്‍, സംസ്ഥാന കോഓഡിനേറ്റര്‍ അഡ്വ. പി രാഹുല്‍ രാജ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments