Thodupuzha
ദൃശ്യം 3 ചിത്രീകരണം ഈ ആഴ്‌ച: ജോർജ്‌കുട്ടിക്കും കുടുംബത്തിനും വീട് ഒരുങ്ങി
തൊടുപുഴ : ജീത്തു ജോസഫ് മോഹൻ ലാൽ കൂട്ടുകെട്ടിലുള്ള ദൃശ്യം 3 ൻ്റെ ചിത്രീകരണം ഈ ആഴ്ച തുടങ്ങും. ആദ്യ രണ്ട് ഭാഗങ്ങൾ വൻ ഹിറ്റുകളായിരുന്നതിനാൽ മെഗാ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.
രണ്ടാം ഭാഗത്തെ പോലെ ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ത്രില്ലർ സിനിമകളിൽ കാണാത്ത കുടുംബ ബന്ധങ്ങളാണ് ദൃശ്യം സിനിമകളുടെ പ്രത്യേകത. ജോർജ്കുട്ടി എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. കുഴപ്പമോ എന്ന ചോദ്യത്തിനു എന്തെങ്കിലും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പൂജാ ചടങ്ങിനിടെയാണു മോഹൻലാൽ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നത്. നായക കഥാപാത്രം മോഹൻലാലിന്റെ ജോർജ്‌കുട്ടിക്കു വേണ്ടി വഴിത്തലയിലെ മടത്തിപ്പറമ്പിൽ ജോസഫ് കുരുവിളയുടെ വീടാണ് ഒരുങ്ങിയിട്ടുള്ളത്. പെയിൻ്റിങ് ജോലികൾ പൂർത്തിയായി.
2013 ൽ ഇറങ്ങിയ ദൃശ്യം ആദ്യ ഭാഗത്തിന്റെയും പ്രധാന ലൊക്കേഷൻ ഈ വീടായിരുന്നു. ഷൂട്ടിങ് തുടങ്ങിയാൽ ജോസഫും കുടുംബവും ഈ വീടിൻ്റെ ഒരു മുറിയിൽ താമസിക്കും. ബാക്കി ഭാഗങ്ങളെല്ലാം സിനിമയിൽ ഉൾപ്പെടുന്നതാണ്. കാഞ്ഞാർ, വാഗമൺ മേഖലകളിലും ചിത്രീകരണം ഉണ്ടാകും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണു ദൃശ്യം 3 നെ കാത്തിരിക്കുന്നത്. ദൃശ്യത്തിന്റെ രണ്ടു രണ്ടു ഭാഗങ്ങളും ഒട്ടേറെ ഭാഷകളിലേക്ക് മാറ്റിയിട്ടുണ്ട്.
Post a Comment
0 Comments