കെഎസ്ആർടിസിയുടെ പുത്തൻ ബസ് ലോറിയിൽ ഇടിച്ച് തകർന്നു

ബെംഗളൂരു : കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ എസി സ്ളീപ്പർ ബസ് നിർമിച്ച് കേരളത്തിലേക്കു കൊണ്ടു വരുന്നതിനിടെ അപകടം. ഹൊസൂരിൽ വച്ച് ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസ് ലോറിയിൽ ഇടിച്ചപ്പോൾ ബസിൻ്റെ പുറകിൽ മറ്റൊരു ലോറിയും ഇടിച്ചു. അങ്ങനെ ഇരു വശങ്ങളും തകർന്ന് വലിയ നാശമാണ് ഉണ്ടായിരിക്കുന്നത്. ബസ് ബോഡി നിർമാണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു. കെഎസ്ആർടിസിയുടെ ഡ്രൈവർ അല്ല ബസ് ഓടിച്ചിരുന്നത്. ഡിസൈനിങ്ങിലും പെയിന്റിങ്ങിലും പുതുമകളുമായി എത്തിയ ബസ് ആണ് അപകടത്തിൽ പെട്ടത്. ബോഡി കമ്പനിയിലെ ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത്.

Post a Comment

0 Comments