“ഇസ്രയേലിന്റെ അധിനിവേശമാണ് പ്രശ്‌നം, പലസ്‌തീൻ പലസ്തീനികളുടേതെന്ന് ഗാന്ധിജി പറഞ്ഞിരുന്നു"


കൊച്ചി : ഞങ്ങളുടെ എല്ലാ പ്രശ്‌നത്തിൻ്റെയും കാരണം ഞങ്ങൾക്കറിയാം, അത് ഇസ്രയേലിന്റെ ഇധിനിവേശമാണ്. പലസ്ത‌ീന്റെ മണ്ണ് പലസ്‌തീനികളുടേതാണെന്ന് ഗാന്ധിജി നിലപാട് സ്വീകരിച്ചിരുന്നു ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്‌ദുല്ല മുഹമ്മദ് അബു ഷവേഷ് പറഞ്ഞു. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഗാസ ഐക്യദാർഢ്യ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു. 1947 ൽ പലസ്‌തീൻ വിഭജനത്തെ കുറിച്ച് പദ്ധതി ഉണ്ടാക്കിയപ്പോൾ അതിനെ എതിർത്തിരുന്ന ഗാന്ധിജി ഇംഗ്ളണ്ട് ഇംഗ്ളിഷുകാർക്ക് എങ്ങനെയാണോ അതുപോലെയാണ് പലസ്‌തീനികൾക്ക് പലസ്‌തീനെന്നും പറഞ്ഞിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾ സ്വന്തം നാട്ടിൽ നിന്നു പടിയിറക്കപ്പെടുകയാണ് അംബാസഡർ പറഞ്ഞു. ഞാനും എൻ്റെ കുടുംബവും ഗാസയിലെ അഭയാർഥി ക്യാംപിലാണ് ജനിച്ചത്. പല്സ്‌തീനിലേത് മുസ്ലിം- ജൂത മതങ്ങളുടെ പ്രശ്‌നമല്ലെന്നും മാനുഷിക പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ ഒരു തീവ്രവാദ പ്രവർത്തനങ്ങളെയും അംഗീകരിക്കുന്നില്ല. നെഹ്റുവും ഭഗത്സിങ്ങും ഞങ്ങൾക്ക് മഹാന്മാരായ നേതാക്കളാണ്. ഇന്ത്യ ഭാവിയിലും പലസ്തീനൊപ്പം നിൽക്കുമെന്ന് ഉറപ്പാണ് അദ്ദേഹം പറഞ്ഞു. ഇന്ത്യ ബ്രിട്ടണിൽ നിന്നു സ്വാതന്ത്ര്യം നേടിയതുപോലെ ഒരിക്കൽ ഞങ്ങളും സ്വതന്ത്രരാകും അദ്ദേഹം വ്യക്തമാക്കി.
 മഞ്ചേശ്വരം താലൂക്കിൻ്റെ വലുപ്പം പോലുമില്ലാത്ത ഗാസയിലാണ് എല്ലാ ആധുനിക ആയുധങ്ങളും ഉപയോഗിച്ച് മനുഷ്യരെ ഇസ്രയേൽ കൊന്നൊടുക്കുന്നത്. ഇതിലും വലിയ ഭീകരത ലോക ചരിത്രത്തിൽ ഉണ്ടാകുമെന്ന് തോനുന്നില്ല. മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഇസ്രയേലിനു എതിരെയുള്ള പ്രതിഷേധവുമായി മനുഷ്യ സാഗരമാണ് കൊച്ചി മറൈൻ ഡ്രൈവിൽ അലയടിച്ചത്.

Post a Comment

0 Comments