സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ പ്രതിസന്ധി രൂക്ഷം




തിരുവനന്തപുരം : സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) പ്രതിസന്ധി രൂക്ഷമായി തുടരുന്നു. മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് ബോർഡിൻ്റെ പ്രവർത്തനം എന്നാണ് പരാതി. 

2024-ലെ സിനിമാട്ടോഗ്രാഫ് (സർട്ടിഫിക്കേഷൻ) നിയമങ്ങൾ പ്രകാരം, 12 അംഗ ബോർഡ് ഓരോ മൂന്ന് മാസത്തിലും യോഗം ചേരണം. എന്നാൽ, ഇവിടെ  അവസാനമായി യോഗം ചേർന്നത് 2019 ഓഗസ്റ്റ് 31നാണ്.
സിബിഎഫ്സി വെബ്സൈറ്റിൽ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് 2016-17-ലേതാണ്, എന്നാൽ ഓരോ വർഷവും റിപ്പോർട്ട് സമർപ്പിക്കൽ നിർബന്ധമാണ്.
2015-ൽ നിയമിതരായ ബോർഡ് അംഗങ്ങൾ പറയുന്നത്, അവരുടെ കാലാവധി വർഷങ്ങൾക്ക് മുമ്പ് അവസാനിച്ചുവെന്നും, ഔപചാരികമായി വീണ്ടും നിയമനം നടന്നിട്ടില്ലെന്നും, ഐഡി കാർഡുകൾ കാലഹരണപ്പെട്ടുവെന്നും, സിനിമാ നിർമ്മാതാക്കൾക്ക് അപ്പീൽ അതോറിറ്റി പ്രവർത്തിക്കുന്നില്ലെന്നുമാണ് ആരോപണങ്ങൾ. സിനിമാ നിർമ്മാതാക്കളും ബോർഡ് അംഗങ്ങളും ഒറ്റയാൾ ഭരണ'ത്തിനും സൂപ്പർ സെൻസർഷിപ്പ് രാജിനും എതിരെ പ്രതിഷേധത്തിലാണ്. 

Post a Comment

0 Comments