എഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യ - പാകിസ്ഥാൻ സ്വപ്ന ഫൈനൽ


ദുബായ് : ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ- പാക്കിസ്ഥാൻ കലാശ പോരാട്ടം. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ്  പാകിസ്ഥാൻ ഫൈനലിൽ എത്തിയത്. ഞായറാഴ്ചയാണ് ബദ്ധവൈരികൾ കിരീട പോരാട്ടത്തിനായി ഇറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സിൽ ഒതുങ്ങി.  
സ്കോര്‍ : പാകിസ്ഥാന്‍ 20 ഓവറില്‍ 135-8, ബംഗ്ലാദേശ് 20 ഓവറില്‍ 124-9

Post a Comment

0 Comments