അമ്മയുടെ ദാരുണ മരണം മകൻ്റെ കൺമുൻപിൽ
ബാലുശ്ശേരി : കടയിൽ നിന്നു സാധനം വാങ്ങി തീരുന്നതിനു മുൻപേ നിയന്ത്രണംവിട്ടെത്തിയ കാറിടിച്ച് മകന്റെ കൺമുൻപിൽ ആ അമ്മ മരിച്ചു ചെമ്പുങ്കര പുല്ലുമലയിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരോജിനി അമ്മയാണ് (80) മരിച്ചത് തലയാട് പടിക്കൽവയലിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ നടപ്പാതയിലൂടെ കടയിയിലേക്കു പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ ഇവർക്ക് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി സരോജിനി അമ്മയുടെ നാത്തൂൻ രണ്ടു ദിവസം മുൻപ് മരിച്ചിരുന്നു. അവരുടെ വീട്ടിലേക്കു മകനൊപ്പം ഓട്ടോറിക്ഷയിൽ പോവുകയായിരുന്നു സരോജിനി അമ്മ. പഞ്ചസാരയും പലഹാരങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുന്നതിനായി പടിക്കൽവയലിൽ ഓട്ടോറിക്ഷ നിർത്തി കടയിൽ എത്തിയപ്പോഴാണു നിയന്ത്രണംവിട്ട കാർ സരോജിനി അമ്മയെ ഇടിച്ചത്. കാറിനും കടയുടെ ചുമരിനും ഇടയിൽ കുടുങ്ങിയാണു ഇവർക്ക് ഗുരുതരമായി പരുക്കേറ്റത്. മക്കൾ: മോഹനൻ, സുഭാഷ് മരുമക്കൾ: നന്ദിനി, ശാലിനി എസ്‌റ്റേറ്റ് മുക്ക് ഭാഗത്തു നിന്നു വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറി കടയുടെ ചുമരിൽ ഇടിച്ചാണു നിന്നത്.

Post a Comment
0 Comments