ജിഎസ്ടി നിരക്ക്; കോളടിച്ച് കാർ വിപണി
കൊച്ചി : ജിഎസ്‌ടി നിരക്കിൽ കേന്ദ്ര സർക്കാർ വലിയ മാറ്റങ്ങൾ വരുത്തിയതോടെ കോളടിച്ചത് കാർ വിപണിക്ക്, വിവിധ ബ്രാൻഡുകൾ അവരുടെ ജനപ്രിയ മോഡലുകൾക്ക് വിലക്കുറവുകൾ പ്രഖ്യാപിച്ചു.
സാധാരണ കാറുകളുടെ ജിഎസ്‌ടി 28 ശതമാനത്തിൽ നിന്നു 18 ശതമാനത്തിലേക്കു താഴ്ത്തിയതാണ് കാറുകളുടെ വിലക്കുറവിനു കാരണം.
ടൊയോട്ട കിർലോസ്‌കർ മോട്ടേഴ്‌സ് വിവിധ മോഡലുകൾക്ക് ലക്ഷങ്ങളുടെ വിലക്കുറവ് പ്രഖ്യാപിച്ചു ഇന്നോവ ക്രിസ്‌റ്റ 1.80 ലക്ഷത്തിൻ്റെയും ഇന്നോവ ഹൈക്രോസിനു 1.15 ലക്ഷവും വില കുറയും ഫോർച്യൂണറിന് 3.49 ലക്ഷം രൂപയും ലെജൻഡറിനു 3.34 ലക്ഷവും കുറയും ഗ്ളാൻസ, അർബൻ ക്രൂയിസർ ടൈസർ, റൂമിയോൺ, ഹൈ റൈഡർ എന്നീ മോഡലുകൾക്കും വിലക്കുറവ് ലഭിക്കും.
ടാറ്റ വിവിധ മോഡലുകൾക്ക് 1.55 ലക്ഷം രൂപ വരെ വില കുറച്ചിട്ടുണ്ട്.
മാരുതിയുടെ ചെറു കാറുകൾക്ക് 70,000 രൂപ വരെ വില കുറയും മാരുതിയുടെയും ടൊയോട്ടയുടെയും വഴിയിൽ മറ്റു കമ്പനികളും വില കുറയ്ക്കുമെന്നാണു വാഹന പ്രേമികളുടെ പ്രതീക്ഷ നിലവിൽ മാന്ദ്യത്തിലായിരുന്ന കാർ വിപണിക്ക് ഉത്തേജനം പകരുന്നതാണ് പുതിയ തീരുമാനമെന്ന് കരുതുന്നു.
ഇടത്തരം കുടുംബങ്ങളുടെ വാങ്ങൽ ശേഷി വർധിക്കുന്നത് വിപണിക്ക് നേട്ടമാകും. പുതിയ ജിഎസ്‌ടി നിരക്കുകൾ 22 മുതൽ പ്രാബല്യത്തിൽ വരും.

Post a Comment
0 Comments