ബന്ദികളുടെ കാര്യത്തിൽ പ്രതിക്ഷ വേണ്ടെന്ന് ഖത്തർ പ്രധാനമന്ത്രി

>>>ഖത്തർ കടുത്ത നിലപാടിൽ
സിഎൻഎൻ അഭിമുഖത്തിനിടെ ഖത്തർ പ്രധാനമന്ത്രി

ദോഹ : തങ്ങളുടെ പരമാധികാരത്തിനു മേൽ ഇസ്രയേൽ നടത്തിയ കടന്നു കയറ്റവും ആക്രമണവും സഹിക്കാനാകാതെ ഖത്തർ. ബന്ദികളുടെ കാര്യത്തിൽ പ്രതീക്ഷ വേണ്ടെന്ന സന്ദേശമാണ് സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുറഹിമാൻ ബിൻ ജാസിം അൽതാനി നൽകിയത്. ഇസ്രയേൽ ആക്രമണത്തെ രാഷ്ട്ര ഭീകരത എന്നു വിശേഷിപ്പിച്ച അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായാണ് വിമർശിച്ചത്. നെതന്യാഹുവിൻ്റെ നടപടി ഹമാസ് ബന്ദികളാക്കിയവരുടെ എല്ലാ പ്രതീക്ഷകളും തകർത്തതായി ഷെയ്ഖ് അൽതാനി ചൂണ്ടിക്കാട്ടി. ഇസ്രയേൽ ആക്രമണത്തെ കടുത്ത ഭാഷയിലാണ് ഓരോ ഘട്ടത്തിലും അദ്ദേഹം വിമർശിച്ചത്. മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ പ്രധാന പങ്കാളിയാണ് ഖത്തർ. അതുകൊണ്ടു തന്നെ പൂർണ സുരക്ഷിതത്വ ബോധ്യം ഖത്തറിനു ഉണ്ടായിരുന്നു. 
അമേരിക്കയുടെ നിലപാട് സംബന്ധിച്ചും ഒട്ടേറെ വൈരുധ്യങ്ങൾ നിറഞ്ഞ വിശദീകരണങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 4 മാസം മുൻപ് ഖത്തർ സന്ദർശിച്ചപ്പോൾ വലിയ ആഘോഷമാക്കി ഖത്തർ ഭരണകൂടം അതിനെ മാറ്റിയിരുന്നു.
വലിയ കരാറുകൾ ഒപ്പുവയ്ക്കുകയും ട്രംപിനു പ്രത്യേക വിമാനം സമ്മാനമായി നൽകുകയും ചെയ്തിരുന്നു എന്നാൽ ഇതൊന്നും ഖത്തറിൻ്റെ രക്ഷക്ക് എത്തിയില്ലെന്ന് നയതന്ത്ര നിരീക്ഷകർ പറയുന്നു.

Post a Comment

0 Comments