മുൻ സ്പീക്കറും യുഡിഎഫ് കൺവീനറുമായിരുന്ന പി.പി.തങ്കച്ചൻ അന്തരിച്ചു
ആലുവ : മുൻ സ്പീക്കറും മന്ത്രിയും യുഡിഎഫ് കൺവീനറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചൻ (86) അന്തരിച്ചു. ദീർഘ കാലമായി അദ്ദേഹം അസുഖ ബാധിതനായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
13 വർഷം യുഡിഎഫ് കൺവീനറായിരുന്നു. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു.
1991 മുതൽ 95 വരെയാണ് നിയമസഭയിൽ സ്പീക്കറായി പ്രവർത്തിച്ചത്. 1995ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി.
Post a Comment
0 Comments