റോഡ് ഉദ്ഘാടനം ചെയ്‌ത എസ്ഐക്ക് സസ്പെൻഷൻ മൂവാറ്റുപുഴ :
Edit
മൂവാറ്റുപുഴ : ശോച്യാവസ്‌ഥയിലായിരുന്ന മൂവാറ്റുപുഴ ടൗൺ റോഡിൻ്റെ ഒരു ഭാഗത്ത് നവീകരണം പൂർത്തിയാക്കിയതിൻ്റെ ഉദ്ഘാടനം നിർവഹിച്ച ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർദേശ പ്രകാരമാണ് നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം എസ്ഐ നിർവഹിച്ചത്. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിനെയാണു അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. മേലുദ്യോഗസ്‌ഥരുടെ അനുമതി ഇല്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണു നടപടി ഉണ്ടായത്. പൊലീസ് ഉദ്യോഗസ്‌ഥൻ രാഷ്ട്രീയ ഇടപെടൽ നടത്തിയെന്ന് ആരോപിച്ച് സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം.മാത്യു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
നഗരത്തിൽ ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി കഷ്ടപ്പെട്ടതു കൂടി പരിഗണിച്ചാണു ടാറിങ് തീർത്ത ഭാഗത്തേക്ക് ഗതാഗതം അനുവദിക്കുമ്പോൾ അതിൻ്റെ ഉദ്ഘാടനം എസ്ഐയോട് നിർവഹിക്കാൻ താൻ നിർദേശിച്ചതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. ട്രാഫിക് പൊലീസുകാർക്ക് അംഗീകാരമായാണു താൻ അത്തരമൊകു നിർദേശം നൽകിയത്. ഇതൊന്നും അറിയാതെ സിപിഎം രാഷ്ട്രീയമായി പരാതി നൽകുകയാണ് ഉണ്ടായത് എംഎൽഎ പറഞ്ഞു.
Post a Comment
0 Comments