കട തുറന്ന് കരടി; മിഠായികൾ തിന്ന് മടങ്ങി
തെരുവ് നായ്ക്കൾ കുരച്ചു ബഹളം വച്ചതിനാൽ കടയിൽ ഉള്ളത് മുഴുവൻ തിന്നു തീർക്കാതെ കരടി മടങ്ങി.
കൂനൂരിനടുത്ത് ബോയ്‌സ് കമ്പനിയിൽ പലചരക്ക് കടയുടെ മുൻവശത്തെ നിരപ്പലക തകർത്താണ് കരടി ഭക്ഷ്യവസ്തുക്കൾ തിന്നത്.
രാത്രിയിൽ എത്തി
കരടി കടയുടെ നിരപ്പലക പൊളിക്കുന്നതും ഭക്ഷ്യവസ്തുക്കൾ തിന്നുന്നതുമായ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്.
ചോക്ലേറ്റ് മിഠായിയുടെ കുപ്പികൾ നിലത്തിട്ട് തുറന്ന് തിന്നു തീർത്തു. കടയിൽ വലിയ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല. നായ്ക്കൾ കുരച്ച് ശല്യം തുടർന്നതിനാൽ കൂടുതൽ തിന്നാതെ കരടി കടന്നുകളഞ്ഞു.

Post a Comment
0 Comments