സുരേഷ് ഗോപി നിവേദനം മടക്കിയ കൊച്ചു വേലായുധന് സിപിഐഎം വീട് നിർമ്മിച്ചു നൽകും

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിവേദനം മടക്കിയ കൊച്ചു വേലായുധന് സിപിഎം വീട് നിർമിച്ച് നൽകും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽഖാദറാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എംപിയുടെ പണി' എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട് സന്ദർശിച്ച് ശേഷമാണ് ജില്ലാ സെക്രട്ടറി ഉറപ്പ് നൽകിയത്.
 
"കൊട്ടിഘോഷച്ചാണ് ചേർപ്പ് പുള്ളിൽ വികസന സംവാദം സംഘടിപ്പിച്ചത്. ഇതിലാണ് പ്രദേശത്തെ താമസക്കാരനായ തായാട്ട് കൊച്ചു വേലായുധൻ ഒരു കവറിൽ നിവേദനവുമായി എത്തിയത്. വയോധികനായ ഈ സാധു മനുഷ്യനിൽ നിന്ന് നിവേദനമടങ്ങിയ കവർ വാങ്ങി വായിക്കുക പോലും ചെയ്യാതെ നിർമാണ പ്രശ്‌നം എംപിയു ജോലിയല്ലെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു"  അബ്ദുൽഖാദർ വ്യക്തമാക്കി. തുടർന്നാണ് സിപിഎം ഈ വിഷയത്തിൽ ഇടപെട്ടത് 

Post a Comment

0 Comments