തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പത്താമത്തെ കുഞ്ഞ്
തിരുവനന്തപുരം : തിരുവോണ ദിവസം തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഈ വർഷത്തെ പത്താമത്തെ കുഞ്ഞ്. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണു പുതിയ അതിഥി എത്തിയത്. നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണു അമ്മത്തൊട്ടിലിൽ ലഭിച്ചത്. ഈ നവജാത ശിശുവിന് അധികൃതർ ‘തുമ്പ’ എന്ന് പേരിട്ടു. തിരുവോണ ദിവസം ഉച്ചയോടെയാണു അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചത്. വിവരം ലഭിച്ച ഉടൻ ശിശുക്ഷേമ സമിതി പ്രവർത്തകർ കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ആയമാരുടെ പരിചരണത്തിലേക്കു കുഞ്ഞിനെ മാറ്റി.
Post a Comment
0 Comments