കുട്ടമ്പൂരിൽ കണ്ടെത്തിയ നന്നങ്ങാടികൾക്ക് 2000 വർഷത്തിലേറെ പഴക്കം
നരിക്കുനി : കുട്ടമ്പൂരിൽ റോഡ് പ്രവൃത്തികൾക്കിടെ കണ്ടെത്തിയ
നന്നങ്ങാടികൾക്ക് 2000 വർഷത്തിലേറെ പഴക്കം.
പുരാവസ്തു അധികൃതരുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
പുന്നശ്ശേരി - പരപ്പൻപൊയിൽ റോഡ് വീതി കുട്ടി നവീകരിക്കുന്ന പ്രവൃത്തികൾക്കിടെ സ്വകാര്യ വ്യക്‌തിയുടെ മതിൽ പൊളിച്ച പ്പോഴാണു 3 നന്നങ്ങാടികൾ ലഭി ച്ചത്. കുട്ടമ്പൂരിൽ ലഭിച്ച നന്നങ്ങാടികൾക്കു 2000 മുതൽ 2500 വർഷം വരെ പഴക്കം കണക്കാക്കുന്നതായി പരിശോധനകൾക്കു നേതൃത്വം നൽകിയ കോഴി ക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫിസർ കെ.കൃഷ്ണരാജ് പറഞ്ഞു.
ഒരു നന്നങ്ങാടിയിൽ നിന്നു ചെറിയ മൺപാത്രവും ഒരു വാളിൻ്റെ ഭാഗവും ലഭിച്ചു.
റോഡ് നിർമാണത്തിനിടെ നശിക്കാതെ അവശേഷിച്ച ചരിത്രശേഷിപ്പുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. മൺഭരണി കരിങ്കൽപാളി കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു. കരിങ്കൽ മൂടിക്കല്ല് ഇവയുടെ പ്രത്യേകതയാണ്. ശിലായുഗ കാലഘട്ടത്തിലെ തൂണുകളോടു കൂടിയ ഗുഹാ ഭാഗങ്ങളും നേരത്തെ ഈ മേഖലയിൽ കണ്ടെത്തിയിരുന്നു.
Post a Comment
0 Comments