കാപ്പ ചുമത്തി ജയിലിൽ അടച്ചു
കോഴിക്കോട് :
നിരവധി ക്രിമിനൽ - ലഹരി മരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയും പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയുമായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.
ഒളവണ്ണ സ്വദേശി എടക്കുറ്റിപ്പുറം ദിൽഷാദ് (31) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാൾക്കെതിരെ നല്ലളം, പന്തീരാങ്കാവ്, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
എംഡിഎംഎ കൈവശം വെച്ചതിനും, കവർച്ച, അടിപിടി, പോക്സോ, അശ്രദ്ധമായി വാഹനം ഓടിച്ച് കുറ്റകരമായ നരഹത്യ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ.പവിത്രൻ സമർപ്പിച്ച ശുപാർശയിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാൻ കോഴിക്കോട് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

Post a Comment
0 Comments