കസ്റ്റഡി മർദനം: ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും


തൃശൂർ : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ്.സുജിത്തിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് കുന്നംകുളം സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ച എസ്ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീക്കം തുടങ്ങി. 
എസ്ഐ നൂഹ്മാൻ, സിവിൽ പൊലീസ് ഓഫീസർമാരായ  സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരായാണു നടപടി ഉണ്ടാവുക. സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രക്ഷോഭത്തിലാണ്. ഈ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായി ചാനലുകൾ റിപ്പോർട്ട് ചെയ്തു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ  കോടതി ക്രിമനൽ കേസും എടുത്തിട്ടുണ്ട്.

Post a Comment

0 Comments