നടി നവ്യാ നായരെ മുല്ലപ്പൂ ചതിച്ചു; വൻ പിഴ


മെൽബൺ : മലയാളത്തിൻ്റെ പ്രിയ താരമായ നടി നവ്യാ നായർക്ക് മുല്ലപ്പൂ മാല നൽകിയത് എട്ടിൻ്റെ പണി. മെൽബൺ വിമാനത്താവളത്തിൽ വച്ച് ഓസ്ട്രേലിയയിലെ ജൈവ സുരക്ഷാ നിയമം അനുസരിച്ച് വൻ തുക പിഴ നൽകേണ്ടി വന്ന കാര്യം നവ്യ തന്നെയാണു വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയുടെ പരിസ്‌ഥിതിക്ക് ഭീഷണി ഉയർത്തിയേക്കാവുന്ന അണുക്കളോ രോഗകാരികളായ മറ്റു സൂക്ഷ്‌മ വസ്‌തുക്കളോ രാജ്യത്ത് പ്രവേശിക്കാരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണ് ഈ നിയമം. പതിനഞ്ച് സെൻ്റീമീറ്റർ മുല്ലപ്പൂ മാലക്ക് ഒന്നേകാൽ ലക്ഷം രൂപയാണ് നടിക്ക് പിഴ നൽകേണ്ടി വരുന്നത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ്റെ ഓണാഘോഷ പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണു നവ്യ ഈ സംഭവം സദസ്സുമായിയ പങ്കുവച്ചത്. ഒന്നേകാൽ ലക്ഷം രൂപയുടെ മുല്ലപ്പൂ വച്ചാണ് ഞാൻ ഇവിടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്ന് തമാശ കലർത്തി നവ്യ പറഞ്ഞപ്പോൾ സദസ്സും ഒപ്പം ചേർന്നു.
പരിപാടിയിൽ പങ്കെടുക്കുമ്പോൾ ചൂടുന്നതിനായി പിതാവ് നൽകിയ മുല്ലപ്പൂക്കളാണ് വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാർ കണ്ടെത്തിയ പിഴ ഈടാക്കിയത്. 28 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്ന് ഉദ്യോഗസ്‌ഥർ നിർദേശം നൽകി.
നടി നവ്യ നായർ മെൽബണിലേക്കുള്ള വിമാന യാത്രയിൽ 

ഓസ്ട്രേലിയയുടെ സുരക്ഷ മുൻനിർത്തിയുള്ള പ്രത്യേക നിയമമാണ് ജൈവസുരക്ഷാ നിയമം. അതനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂവുകളും വിത്തുകളുമൊന്നും ഓസ്ട്രേലിയയിലേക്കു കൊണ്ടു വരാൻ അധികൃതർ അനുവദിക്കില്ല. ഈ നിയമം ഉറപ്പുവരുത്തുന്നതിനായി വിമാനത്താളങ്ങളിൽ കർശന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം കൊണ്ടു വരുന്നതിനു കാരണമായത് ഓസ്ട്രേലിയയുടെ മുൻ അനുഭവമാണ്. 1859 ൽ വിനോദത്തിനായി കൊണ്ടുവന്ന മുയലുകൾ ഇപ്പോഴും ഓസ്ട്രേലിയക്ക് തലവേദനയാണ് മുയലുകൾ പെറ്റുപെരുകി കൃഷിയിടങ്ങളിൽ വലിയ നാശമാണ് വരുത്തുന്നത്. ഇതോടെയാണ് ഓസ്ട്രേലിയ ജൈവവൈവിധ്യ സുരക്ഷാ നിയമം പ്രാബല്യത്തിൽ വരുത്തി ശക്തിപ്പെടുത്തിയത്.

Post a Comment

0 Comments