Thiruvananthapuram
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക: വ്യാജ പ്രചാരണങ്ങൾ
തിരുവനന്തപുരം :
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ വരെ അവസരമുണ്ടെന്ന് സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമമ്മിഷന്‍ ഇത്തരത്തില്‍ ഒരു അറിയിപ്പും നല്‍കിയിട്ടില്ല.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്റ്റംബര്‍ 2ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക വീണ്ടും പുതുക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. വോട്ടര്‍ പട്ടിക പുതുക്കുന്നതിന് കമ്മിഷന്‍ തീരുമാനമെടുക്കുകയാണെങ്കില്‍, ആ വിവരം ഔദ്യോഗികമായി അറിയിക്കുന്നതാണ്. കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുക.
Post a Comment
0 Comments