ഡോ.ഷെർളി വാസു അന്തരിച്ചു
കോഴിക്കോട് : പ്രശസ്‌ത വനിതാ ഫൊറൻസിക് സർജൻ ഡോ. ഷെർളി വാസു (68) അന്തരിച്ചു പ്രമാദമായ ഒട്ടേറെ കേസുകൾ തെളിയിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും ശാസ്ത്രീയ തെളിവുകളുടെ പിൻബലം നൽകിയ ഫൊരൻസിക് വിദഗ്ധയായിരുന്നു ഡോ.ഷെർളി വാസു. കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിൽ സേവനം ചെയ്തു. 2016ൽ തൃശൂർ മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോ.ഷെർളി കെഎംസിടി ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. വീട്ടിൽ കുഴഞ്ഞ വീണ നിലയിൽ കണ്ടെത്തിയ ഡോ.ഷെർളിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോ. ഷെർളി വാസു തൻ്റെ അനുഭവങ്ങൾ ചേർത്ത് എഴുതിയ പുസ്‌തകമാണ പോസ്റ്റ്‌മോർട്ടം ടേബിൾ. മരിച്ചു പോയവരുടെ നാവാണു പൊലീസ് സർജൻ എന്നതായിരുന്ന അവരുടെ കാഴ്‌ചപ്പാട്. തൻ്റെ മുൻപിൽ പോസ്‌റ്റ് മോർട്ടത്തിനായി എത്തുന്ന മൃത ദേഹങ്ങളോ നീതി പുലർത്താൻ അവർ വിട്ടുവീഴ്‌ചയില്ലാതെ പ്രവർത്തിച്ചിരുന്നു. സംസ്‌ഥാന സർക്കാരിന്റെ വനിതാരത്നം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Post a Comment
0 Comments