കൈക്കൂലിയും മദ്യവുമായി എക്സൈസ് ഇൻസ്പെക്‌ടർ പിടിയിൽ
തൃശൂർ : വേലി തന്നെ വിളവു തിന്നുന്ന സാഹചര്യമാണ് ഇപ്പോൾ എക്സൈസ് വകുപ്പിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്‌ടർ എൻ.ശങ്കർ കൈക്കൂലിയുമായി വിജിലൻസ് പിടിയിലായി. എക്സൈസിൻ്റെ വാഹനം തടഞ്ഞു നിർത്തിയായിരുന്നു പരിശോധന. വാഹനത്തിൽ നിന്നും അരലക്ഷം രൂപയും 7 കുപ്പി വിദേശ മദ്യവും പിടികൂടി. ബാറുകളിൽ പണപ്പിരിവ് നടത്തി മടങ്ങുമ്പോഴാണു എക്സൈസ് ഇൻസ്പെക്‌ടർ വിജിലൻസിൻ്റെ വലയിലായത്. കഴിഞ്ഞ ദിവസം കാസർകോട് എക്സൈസ് സർക്കിൾ ഓഫിസിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയിരുന്നു. പത്തനാപുരം, പൊന്നാനി, പെരിന്തൽമണ്ണ, വൈക്കം, തൃശൂർ, പേരാമ്പ്ര ഓഫിസുകളിൽ നിന്ന കൈക്കൂലി പണം കണ്ടെത്തിയിരുന്നു. കോഴിക്കോട് സർക്കിൾ ഓഫിസിൽ നടത്തിയ പരിശോധനയിൽ 16 കുപ്പി മദ്യം കണ്ടെത്തിയിരുന്നു. ബാറുകാരിൽ നിന്നു വ്യാപകമായി കൈക്കൂലിയും പാരിതോഷികമായി മുന്തിയ ഇനം മദ്യവും എക്സൈസ് ഉദ്യോഗസ്‌ഥർ വ്യാപകമായി വാങ്ങുന്നതായി പരാതി ഉയർന്നിരുന്നു.
Post a Comment
0 Comments