വയനാട് മെഡിക്കല്‍ കോളജിന് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം

കൽപറ്റ : 
വയനാട് മെഡിക്കല്‍ കോളജിനു നാഷണല്‍ മെഡിക്കല്‍ കൗൺസിൽ അനുമതി ലഭിച്ചു. 50 എംബിബിഎസ് സീറ്റുകള്‍ക്കാണ്  അനുമതി ലഭിച്ചത്. എന്‍എംസി  മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം ലഭിച്ചത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. 
മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ വയനാട് മെഡിക്കല്‍ കോളേജിനെയും ഘട്ടം ഘട്ടമായി വികസിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഈ മെഡിക്കല്‍ കോളജിൽ നടത്തിയത്. എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

Post a Comment

0 Comments