അത്താണിക്കൊപ്പം ഐഎൻടിയുസിയുടെ വേറിട്ടൊരു ഓണാഘോഷം
അത്താണി ഓണാഘോഷം ഡോ.എം.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു
നരിക്കുനി : മലയാളിയുടെ ജൈവിക അടിത്തറയാണ് ഓണമെന്നും അതിന്റെ മാനുഷിക മൂല്യം ഒരു കാലത്തും നഷ്ടപ്പെടില്ലെന്നും ഐഎൻടിയുസി അഖിലേന്ത്യാ ജന. സെക്രട്ടറി പറഞ്ഞു. ഐഎൻടിയുസി കൊടുവള്ളി റീജനൽ കമ്മിറ്റി
നരിക്കുനി അത്താണി സാന്ത്വന പരിചരണ കേന്ദ്രത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവശരെ പരിഗണിക്കാതെ നമ്മുടെ സംവിധാനങ്ങൾ മുന്നോട്ടു പോകുമ്പോൾ അവരെ പരിഗണിക്കേണ്ട ബാധ്യത സമൂഹത്തിൻ്റേതാണ്. സ്നേഹവും സഹാനുഭൂതിയുമാണ് മനുഷ്യനെ ഇതര ജീവികളിൽ നിന്നും വേറിട്ടു നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റീജനൽ കമ്മിറ്റി പ്രസിഡന്റ്റ് സുബൈർ പുല്ലാളൂർ അധ്യക്ഷത വഹിച്ചു. അത്താണിക്കുള്ള സഹായം ചടങ്ങിൽ കൈമാറി. കെപിസിസി മെംബർ പി.സി.ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റ് പി.ശശീന്ദ്രൻ, നരിക്കുനി പഞ്ചായത്ത് പ്രസിഡൻ്റ് സുനിൽകുമാർ തേനാറുകണ്ടി, സുജാത കുരുവട്ടൂർ, ഫസൽ പാലങ്ങാട്, ജൗഹർ പൂമംഗലം, ടി.കെ.പുരുഷോത്തമൻ, നവാസ്, ഹനീഫ വള്ളിൽ, അബ്‌ദു റഹീം, പി.വി.പങ്കജാക്ഷൻ, ഷിൽന, സുഷിനി, ആരാമം കോയ, രാഘവൻ, പി.ഷഫീഖ്, അമീർ, മുജീബ് പുറായിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment
0 Comments