വനിതാ നാവികർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡൽഹി : പായ് വഞ്ചിയിലേറി ലോകത്തിലെ ഏറ്റവും വിദൂര സ്ഥലമായ പോയിന്റ് നെമോയിൽ ഇന്ത്യൻ പതാക ഉയർത്തിയതാണ് യാത്രയിലെ ഏറ്റവും അവിസ്മരണീയ നിമിഷമെന്ന് ലഫ്റ്റനന്‍റ് കമാന്‍ഡര്‍ ദില്‍നയും തമിഴ്നാട് സ്വദേശി ലഫ്റ്റനന്‍റ് കമാന്‍ഡര്‍ രൂപയും തങ്ങളുടെ അനുഭവങ്ങളുടെ ആകെത്തുകയായി പ്രധാനമന്ത്രിയോട് പങ്കുവച്ചു.
ഇന്ത്യയുടെ നാരീശക്തി എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; മലയാളി ഉദ്യാേഗസ്ഥ ഉള്‍പ്പെട്ട സാഗര്‍ പരിക്രമ യാത്രയിലെ വനിതാ നാവികരുടെ നേട്ടത്തെ മൻകി ബാത്തിലൂടെ അഭിനന്ദിക്കുയായിരുന്നു പ്രധാനമന്ത്രി.
നവരാത്രി സ്ത്രീശക്തിയുടെ ആഘോഷം കൂടിയാണെന്ന് പ്രധാനമന്ത്രി. വിദ്യാഭ്യാസം, ശാസ്ത്രം, കായികം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തെ പെണ്‍മക്കള്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാവിക സാഗർ പരിക്രമ ദൗത്യത്തില്‍ എട്ട് മാസം കടലിൽ താമസിച്ച ഇന്ത്യൻ നാവികസേനയിലെ ഈ രണ്ട് ധീര വനിതാ ഉദ്യോഗസ്ഥരെക്കും മോദി മന്‍ കി ബാത്തിലൂടെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. കോഴിക്കോട് സ്വദേശിനിയാണ് ലഫ്റ്റനന്‍റ് കമാന്‍ഡര്‍ ദില്‍ന, തമിഴ്നാട് സ്വദേശിനിയാണ് ലഫ്റ്റനന്‍റ് കമാന്‍ഡര്‍ രൂപ. ഇവരുടെ സാഹസിക ദൗത്യം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വിദൂര സ്ഥലമായ പോയിന്റ് നെമോയിൽ ഇന്ത്യൻ പതാക ഉയർത്തിയതാണ് യാത്രയിലെ ഏറ്റവും അവിസ്മരണീയ നിമിഷമെന്ന് ഇരുവരും പ്രധാനമന്ത്രിയോട് പറഞ്ഞു. ഒരു പായ് വഞ്ചിയിൽ അവിടെ എത്തിയ ആദ്യ ഇന്ത്യക്കാരും ലോകത്തിലെ ആദ്യത്തെ വ്യക്തികളുമായി മാറിയിരിക്കുകയാണ് ലെഫ്റ്റനന്റ് കമാൻഡർമാരായ ദിൽനയും രൂപയും.
Post a Comment
0 Comments