അപകടത്തിൽ 2 പ്ലസ്ടു വിദ്യാർഥികൾ മരിച്ചു
തിരുവനന്തപുരം : വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് 2 കുട്ടികൾക്ക് ദാരുണാന്ത്യം.
വൈകിട്ട് വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ബൈക്ക് സഞ്ചരിച്ച വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്‌സണ്‍ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ജയ്‌സണും ഷാനുവും. ഇവര്‍ക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനി സ്റ്റെഫാനിയെ (17) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment
0 Comments