താലിബാൻ തടവിലാക്കിയ യുഎസ് പൗരനെ മോചിപ്പിച്ചു

ദോഹ : താലിബാൻ തടവിലാക്കിയ യുഎസ് പൗരനെ ഖത്തറിന്റെ മധ്യസ്ഥതയെ തുടർന്ന് മോചിപ്പിച്ചു. 
2024 ഡിസംബർ മുതൽ അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ കഴിയുകയായിരുന്നു അമീർ അമീരി. ഖത്തറിന്റെ മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായാണ് മോചനം സാധ്യമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
യുഎസ് പ്രതിനിധി സംഘാംഗം അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. 
ഖത്തറിന്റെ മധ്യസ്ഥതയിൽ ഈ വർഷം താലിബാൻ മോചിപ്പിച്ച അഞ്ചാമത്തെ യുഎസ് പൗരനാണ് അമീർ അമീരി.

Post a Comment

0 Comments