മലപ്പുറം : ഉദ്ഘാടന കിക്കിൽ വീണിട്ടും ആവേശം വിടാതെ കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ആലുങ്ങൽ മജീദ്. കേരളോത്സവം ഫുട്ബോൾ ടൂർണമെൻ്റ് കിക്കെടുത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഗ്രൗണ്ടിലെ ചെളിയിൽ തെന്നി പ്രസിഡൻ്റ് വീണത്. എന്നിട്ടും കളിക്കാരെ പ്രോത്സാഹിപ്പിച്ച് പരിപാടി പൂർത്തിയാക്കിയ പ്രസിഡൻ്റിൻ്റെ വീഡിയോ വൈറലായി. പ്രസിഡൻ്റിൻ്റെ സ്പോർട്സ്മാൻ സ്പിരിറ്റിനു നിറഞ്ഞ കൈയടികളും.
Post a Comment
0 Comments